Thursday, January 20, 2011

ക്രിസ്തു


പ്രതികാരം എന്റെ നെഞ്ചിലിട്ട് 
ഊതിക്കത്തിച്ചപ്പോള്‍ നിന്റെ നെഞ്ചില്‍
നിന്നൊഴുകിയത് തിരുച്ചോരത്തുള്ളികള്‍...


എന്റെ കൈ സഹോദരനു നേരെ 
ഉയര്‍ന്നപ്പോള്‍ നിന്റെ കൈ ഉയര്‍ന്നത്
കാരിരുമ്പാണിയിലേക്ക്...


എന്റെ നാവ് മറ്റുള്ളവന്റെ കുറ്റം 
പറയാന്‍ പിടച്ചപ്പോള്‍
നിന്റെ നാവ് പിടച്ചത് കാല്‍വരി കുരിശില്‍
ഒരു തുള്ളി വെള്ളത്തിനായ്...


ദൈവമേ... ഒരു വിളിപ്പടകലെയുള്ള
നിന്റെയും എന്റെയും മനസ്സിന്റെ അന്തരം
എത്ര വലുതാണ്


നിന്റെ സ്നേഹം
 എത്ര വലുതാണ്...